തിരുവല്ല: വര്‍ഗീസ് മാമ്മന്‍ എംഎല്‍എയുടെ കരുതല്‍ പദ്ധതിയുടെ ഉദ്ഘാടനം തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് നിര്‍വഹിച്ചു. നെസ്ലെ ഗ്രൂപ്പ് കേരള റീജണൽ കോര്‍പറേറ്റ് അഫയേഴ്സ് മാനേജര്‍ ജോയ് സക്കറിയാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന്, നഗരസഭാ ചെയര്‍പേഴ്സണ്‍ എസ്. ലേഖ, വൈസ് ചെയര്മാന് കെ.വി. വര്‍ഗീസ്, ഡിസിസി സെക്രട്ടറി ആര്. ജയകുമാര്‍, മുന്‍ മുനിസിപ്പല്‍ ചെയര്മാന് വര്‍ഗീസ് ജോണ്‍, ബ്ലോക്ക് പ്രസിഡന്റ് ബിനു വി. ഈപ്പന്, ഷിബു പുതുക്കേരില്‍, ആര്. മധുസൂദനന് നായര്‍, ലാല്‍ നന്ദാവനം, കോ-ഓര്‍ഡിനേറ്റര്‍ സുധി ഏബ്രഹാം, മഞ്ജുഷ എന്നിവര്‍ പ്രസംഗിച്ചു.